കോഴിക്കോട്: എം.ഡി.എം.എ വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രണ്ട് അധ്യാപികമാർ അറസ്റ്റിലായി. പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യയും താത്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. ......
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ മുങ്ങിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ പ്രവാസി യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ......
യുവാവിനെ വീടിന് സമീപത്തെ മുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് പാളയത്താണ് സംഭവം.......
കോഴിക്കോട് കൊളത്തറയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 16.220 കിലോഗ്രാം ഭാരമുള്ള 3,140 കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ അസ്ലം അൻസാരി (35) അറസ്റ്റിലായി. ......
വിദ്യാഭ്യാസ, സാമൂഹിക, പരിസ്ഥിതി മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സലാം നടുക്കണ്ടി, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കാളിയായിരുന്നു. ......
കോഴിക്കോട് : സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ കാർഷിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( ഇഫ്കോ), നവകേരള അഗ്രി ആൻഡ് അലൈഡ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (നാംകോസ്) സഹകരണത്തോടെ 'സഹകരണത്തിൽ നിന്ന് കൃഷിയിലേക്ക്' എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.കെ പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ഇഫ്കോ ഡയറക്ടറും ചിറ്റൂർ എം എൽ എ യുമായ സുമേഷ് അച്ചുതൻ ഉദ്ഘാടനം ചെയ്തു.സഹകരണ പ്രസ്ഥാനത്തിലൂടെ കൃഷിയെ മുന്നോട്ട്
കൊണ്ട് പോകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് സഹകരണ രംഗത്ത് മാത്യകയായ ഇഫ്കോ ,സാമൂഹിക പ്രതിബന്ധതയുളള പ്രസ്ഥാനം കൂടിയെന്ന് സുമേഷ് അച്ചുതൻ കൂട്ടിച്ചേർത്തു.നാംകോസ് ഉപദേശകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബിനു ജി. ......
ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് തവണ കെട്ടിടാവശിഷ്ടങ്ങള്‍ വലിച്ചു താഴെയിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അപകടാവസ്ഥയിലുള്ള കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്താല്‍ മാത്രമേ രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിക്കൂ.
നിലവില്‍ ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും, മംഗലാപുരം ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്. ......
കോഴിക്കോട്: ശുചീകരണ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ആറു പേർ അറസ്റ്റിലായി. കാക്കൂർ കൊയാളിമൂക്ക് പാറന്നൂർ സ്വദേശിനി റഹ്മത്ത് (41), എറണാകുളം കാലടി സ്വദേശി അനിൽ കുമാർ (47), അന്നശ്ശേരി സ്വദേശിനി സുഹറ (42), കല്ലായി ചക്കുംകടവ് സ്വദേശിനി അയിഷ (43), വെള്ളയിൽ സ്വദേശിനി സൗദ (45), മുക്കം ചേന്നമംഗലൂർ സ്വദേശി സുബിരാജ് (46) എന്നിവരെയാണ് കസബ പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ഈ മാസം ഏഴിന് വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ......
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ചരിത്രപ്രസിദ്ധമായ ക്ലോക്ക് ടവർ തകർന്നുവീണു. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് ടവറിന്റെ ഭാഗങ്ങൾ ഇടിഞ്ഞുവീണത്.......
കോഴിക്കോട്: സമൂഹത്തിനു വേണ്ടി നിശബ്ദമായി പ്രവർത്തിച്ച വ്യക്തിയാണ് സി. ജനാർദ്ദനെന്ന് സ്വാമി ചിദാനന്ദപുരി. പൗരസമിതി കോഴിക്കോട് അളകാപുരിയിൽ സംഘടിപ്പിച്ച സി. ......